നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിൽ!ടീസറിന് വൻ വരവേല്പ്!

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന ‘അരികൊമ്പൻ’
ആവേശം വിതറി ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.
​യഥാർത്ഥ സംഭവങ്ങളുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ, വൈകാരികതയ്ക്കും ആക്ഷൻ രംഗങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
​
​ മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്കിൻ്റെ’ തമിഴ് റീമേക്കിൽ ആസിഫ് അലിയുടെ വേഷമവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ മിഥുൻ മഹേശ്വരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി വേഷമിടുന്നതും. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘ചിക്കിക്കു ചിക്കികിച്ചു’, ‘കോക്ടെയിൽ’, ‘എങ്ക കാട്ടുല മഴൈ’, ‘യുദ്ധസത്തം’ തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ സുപരിചിതനായ നടനാണ് മിഥുൻ.
​
‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
​
‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, അം അ: തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ ക്യാമറാമാൻ അനീഷ്ലാൽ ആർ.എസ് ആദ്യമായി ഛായാഗ്രഹണം നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണിത്.
​
തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല എന്നീ മനോഹര മലയോര മേഖലകളുടെ സ്വാഭാവിക ഭംഗിയിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.
​നാടിനെ വിറപ്പിച്ച കാട്ടാനയുടെ സാന്നിധ്യവും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന ‘അരികൊമ്പൻ’ ഡിസംബർ 11-ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും പ്രദർശനത്തിനെത്തും.

പിആർഓ: അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *