മൂന്ന് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ ക്രമക്കേട്; മുൻ എക്സൈസ് കമ്മീഷണർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ കാലത്ത് മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ നീക്കം. ലൈസൻസ് അനുവദിച്ചതിൽ ബാഹ്യ ഇടപെടലുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എക്സൈസ് വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജു തിങ്കളാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും
എറണാകുളത്തെ രണ്ട് ബിയർ-വൈൻ പാർലറുകൾക്ക് ജൂണിലാണ് ബാർ ലൈസൻസ് പുതുക്കി നൽകിയത്. ഇതിൽ ഒരു സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിച്ചു. പാലായിലെ മറ്റൊരു സ്ഥാപനത്തിന് സെപ്റ്റംബർ അവസാനമാണ് അപേക്ഷ ലഭിച്ചത്. ഒക്ടോബർ മൂന്നിന് ലൈസൻസും അനുവദിച്ചു. അസാധാരണ വേഗത്തിൽ ലൈസൻസ് നടപടികൾ പൂർത്തിയാക്കിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.

നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് ഈ സർക്കാരിന്റെ കാലത്ത് മൂന്ന് സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകിയ വിവരം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. 2014ൽ ബാറുകൾ പൂട്ടിയതിനെ തുടർന്ന് ബിയർ-വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിവ. ഗവ.സേവനങ്ങൾ

മൂന്ന് സ്റ്റാർ ഹോട്ടലുകളായി ഉയർത്തിയാൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2017ൽ ഇടതു സർക്കാർ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്കുമുണ്ട്. എന്നാൽ, പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സർക്കാരിന്റെ അറിവില്ലാതെ ലൈസൻസ് അനുവദിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു

ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ. എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലാണ് ലൈസൻസുകൾ അതിവേഗം പുതുക്കി നൽകിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ പിന്നിലെ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്താനുള്ള നീക്കം.

Leave a Reply

Your email address will not be published. Required fields are marked *