നിങ്ങൾ 120 വർഷം ഭരിച്ചാലും ഗാന്ധിയെക്കാളും അംബേദ്‌കറെക്കാളും വലിയ ആളാകാൻ കഴിയില്ല’

നരേന്ദ്രമോദി 120 വർഷം ഭരണത്തിൽ തുടർന്നാലും ഗാന്ധിജിയെക്കാളും അംബേദ്കറെക്കാളും നെഹ്റുവിനെക്കാളും വലിയ ആളാകാൻ കഴിയില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. എസ്.ഐ.ആറിനും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ
ഗ്യാനേഷ് കുമാറിനെതിരെയും സി.ജെ.പി സംഘടിപ്പിച്ച ജന്തർ മന്തർ അറ്റ് കൊച്ചി പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ആർ. അംബേദ്‌കർ,​ മഹാത്മാ ഗാന്ധി,​ ജവഹർലാൽ നെഹ്റു എന്നീ മഹാരഥൻമാരുടെ ആശയങ്ങളിലാണ് രാജ്യത്തിന്റെ അടിത്തറയെന്ന് ദിപ്കെ പറഞ്ഞു. ഗാന്ധിജി ഇന്ത്യയുടെ ആത്മാവും അംബേദ്‌കർ നട്ടെല്ലും നെഹ്റു മനസുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *