ഭരണഘടനാ സ്ഥാപനങ്ങൾ നീതിയുക്തമായി പ്രവർത്തിക്കണം: ടി. ആസഫ് അലി

കൊച്ചി:
ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും നടപടികളും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അത്തരം സ്ഥാപനങ്ങൾ നീതിയുക്തമായി പ്രവർത്തിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, നിയമ വിദഗ്ധനുമായ അഡ്വ. ടി .ആസഫ് അലി അഭിപ്രായപ്പെട്ടു.

ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ “ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും” എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പോരായ്മകളും കുറവുകളും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. ലോകമെമ്പാടും അത് കാണാൻ കഴിയും. നിയമവിധേയമായി പ്രവർത്തിക്കുമ്പോഴും, നീതിയുക്തമായ നടപടികൾ സംഭവിക്കണമെന്നില്ല. നീതിയുക്തമല്ലെങ്കിൽ പ്രവർത്തനങ്ങളും നടപടികളും ഭരണഘടനാ വിരുദ്ധമായി പരിണമിക്കും. അതു സംഭവിക്കാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടന എന്നത് സ്വാതന്ത്രസമര പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയായതിനാൽ അതിൽ ഉൾചേർന്നിരുന്ന വ്യത്യസ്ത ധാരകളുടെ പ്രതിഫലനമുണ്ടെന്നും അതിനാൽ തന്നെ ഇത്തരം സ്ഥാപനങ്ങളുടെ സ്വാതന്ത്രവും, സുതാര്യതയും ഉറപ്പുവരുത്തുന്നതിൽ ബഹുജനങ്ങൾക്ക് പങ്കുണ്ടെന്നും മുൻ മേയറും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ: എം അനിൽകുമാർ അഭിപ്രായപ്പെട്ടു.

അരാജകത്വം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലൂടെ ഭരണഘടന സ്ഥാപനങ്ങളുടെ തീരുമാനങ്ങളെയും നടപടികളെയും മറികടക്കാനുള്ള ശ്രമങ്ങൾ ഉയരുന്നുണ്ടെന്നും അത്തരം നീക്കങ്ങൾക്കെതിരെ കരുതലിലൂടെയുള്ള ശ്രദ്ധ ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും ബിജെപിയുടെ സംസ്ഥാന വക്താവ് പി .ആർ ശിവശങ്കർ ചൂണ്ടിക്കാണിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ്, ചാപ്ലിൻ റവ .ഡോ. ഇ. പി മാത്യു , സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ,ഡോ. വിക്ടർ ജോർജ്, ഡോ. നീന ജോസ്, ബാബു ജോർജ്, ജിമ്മി ജോർജ്, ഡാനിയേൽ പാപ്പച്ചൻ,
ഡോ. കെ. എം മാത്യു ,
അഡ്വ.റോയി ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ മാറ്റർ :

ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ചാപ്റ്റർ ” ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും” എന്ന വിഷയത്തിൽ നടത്തിയ സിംപോസിയം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫ് അലി ഉദ്ഘാടനം ചെയ്യുന്നു. ദാനിയേൽ പാപ്പച്ചൻ, ഡോ. വിക്ടർ ജോർജ്ജ്, പ്രൊഫ. സന്തോഷ് ടി വർഗ്ഗീസ്, അഡ്വ. എം. അനിൽകുമാർ, അഡ്വ. ചാർളിപോൾ, പി.ആർ ശിവശങ്കർ, റവ ഡോ. ഇ.പി മാത്യു, സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ, അഡ്വ റോയി ചാക്കോ, ഡോ.
നീന ജോസ് എന്നിവർ സമീപം

പ്രൊഫ. സന്തോഷ് ടി
വർഗ്ഗീസ്
ജനറൽ സെക്രട്ടറി
9447872714

Leave a Reply

Your email address will not be published. Required fields are marked *