ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ ഉപഘടകമായ വനിതാ വിംഗിൻ്റെയും യൂത്ത് വിംഗിൻ്റെയും വാർഷിക പൊതുയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് ജയ പീറ്റർ ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് എ.കെ മോഹനൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ബി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. വനിത വിംഗ് പ്രസിഡൻ്റ് ജിഷ രമേഷ് സ്വാഗതം ആശംസിച്ചു. വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്. ജെ ഗലീലിയോ, ട്രഷറർ കെ.പി സനൽകുമാർ, വൈസ് പ്രസിഡൻ്റ് സി.കെ സുരേഷ്, യൂത്ത് പ്രസിഡൻ്റ് ഇ എം നിഗീഷ്, വനിത വിംഗ് സെക്രട്ടറി രാജി അംബരീഷ്, യൂത്ത് വിംഗ് സെക്രട്ടറി പി.പി ശ്രീജി, ട്രഷറർ ഒ.ആർ രാധീഷ് എന്നിവർ സംസാരിച്ചു.
ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ വനിതാ – യൂത്ത് വിംഗ് വാർഷിക പൊതുയോഗം.
