കെ.എസ്.എഫ്.ഇയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്ന ഫീൽഡ് സ്റ്റാഫിന് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കും പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും, കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന തിനായി ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നുംഎ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ പറഞ്ഞു*: കെ.എസ്.എഫ്.ഇ. ഫീൽഡ് സ്റ്റാഫ് യൂണിയൻ (AITUC ) സംസ്ഥാന സമ്മേളനം തൃശൂർ സാഹത്യ ആക്കാദമി ഹാളിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം .
ഫീൽഡ് സ്റ്റാഫിന്റെ തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ, ഇൻഷുറൻസ്, ക്ഷേമ ആനുകൂല്യങ്ങൾ, സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കാൻ യൂണിയൻ കൂടുതൽ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. **അഡ്വ. വി. മോഹൻദാസ് അദ്ധ്യക്ഷ വഹിച്ചു., ജി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു., അനീഷ് സക്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു., ടി. പ്രസാദ്, അമർനാഥ്, അരവിന്ദാക്ഷൻ, രാജീഷ്, ഷാജിൽ, കെ.ആർ. ബിജു, രാജേഷ്, വിനോദ്, രാധാകൃഷ്ണൻ, സുസമ്മ റോയി, രാജു ഡാനിയൽ** എന്നിവർ സംസാരിച്ചു
**കെ.എസ്.എഫ്.ഇ. ഫീൽഡ് സ്റ്റാഫിന് സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും പരിരക്ഷയ്ക്കും അർഹതയുണ്ട്: കെ.ജി. ശിവാനന്ദൻ**
