ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: RJD

ഗുരുവായൂർ: ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ അനാവശ്യ കാലതാമസം മൂലം ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. മഴയത്തും വെയിലത്തും റോഡിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ.

പ്രവർത്തനങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്ന സാഹചര്യം ജനങ്ങളിൽ അമർഷം ഉണ്ടാക്കുന്നുണ്ട്. അതിനാൽ വിഷയത്തിൽ ഗുരുവായൂർ നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *