മുൻ ഡി.ജി.പി ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ്. സ്ഥാനം രാജിവെക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ശ്രീലേഖ നൽകിയ ഔദ്യോഗിക വിശദീകരണം.
മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺസിലറുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
അതേസമയം, ശ്രീലേഖയുടെ രാജി ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിനാൽ ആണെന്നാണ് വിവരം. നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി തീരുമാനിച്ചിരുന്നു. പ്രധാന പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നേതാക്കൾ വാക്കു പാലിക്കാത്തതിനാൽ പ്രതിഷേധ രാജി എന്നും വിവരമുണ്ട്.
