ആശുപത്രിക്കെതിരെ വ്യാജ വാർത്ത, പിൻവലിക്കാൻ ഡോക്ടറിൽ നിന്ന് ഡിസിസി അംഗം 10 ലക്ഷം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

ആശുപത്രിക്കെതിരെ വ്യാജ വാർത്ത നൽകിയത് പിൻവലിക്കാൻ ഡോക്ടറിൽ നിന്ന് തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. പണം നൽകിയാൽ വാർത്തകളൊന്നും വരില്ലെന്ന് സുഹൈൽ ഉറപ്പ് നൽകുന്ന ശബ്ദ രേഖയും പുറത്ത് വന്നു. അറസ്റ്റിലായ സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെന്ന സുഹൈലിന്റെ വാദം അഭിനയമെന്ന് പൊലീസ് വിശദമാക്കുന്നത്. എകെജി സെന്‍ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്.

കൊച്ചിയിൽ ഗുണ്ടകളെ സംഘടിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈലാണ്. ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലീസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് സുഹൈലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൈൽ ഇത്തരത്തിൽ മറ്റ് ആശുപത്രികളിലും തട്ടിപ്പ് നടത്തിയോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെ ഇന്റർപോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *