സഹൃദയ വാർഷിക പൊതുയോഗം നടത്തി.

കൊച്ചി: ഒറ്റപ്പെട്ടു ജീവിക്കുന്ന വയോജനങ്ങളുമായി സംസാരിക്കുവാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുവാനും സാമൂഹ്യപ്രവർത്തകർ കൂടുതലായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വാർഷിക യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും സത്യസന്ധമായും ശരിയായും ചെയ്യുന്നതിനൊപ്പം അങ്ങനെ ചെയ്യുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയണം. എല്ലാവർക്കും വാസയോഗ്യമായ ഭവനം ഉറപ്പാക്കി, ഭവനരഹിതരില്ലാത്ത നാടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അതിരൂപത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ചൂരൽമല ദുരന്തബാധിതർക്കായി പുതിയ ഭവനങ്ങൾ അതിരൂപതയിലെ ഇടവകകളുടെ സഹകരണത്തോടെ വളരെ വേഗത്തിൽ നിർമിച്ചു കൈമാറിയ സഹൃദയയെ അദ്ദേഹം അനുമോദിച്ചു. പുതിയ വർഷത്തെ സഹൃദയ ഡയറിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അതിരൂപത വികാരി ജനറൽ ഫാ. തോമസ് പൂച്ചക്കാട്ട്, ഐക്കോ ഡയറക്ടർ ഫാ. ആന്റോ ചേരാന്തുരുത്തി, ചാൻസലർ ഫാ. ആൻറണി വാഴക്കാല, സഹൃദയ ഡയറക്ടർ ഫാ. ആൻറണി പുതിയാപറമ്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിജോ പൈനാടത്ത്, ഷൈജു ആന്റണി, അഡ്വ. ചാർളി പോൾ, ഡോ. കെ.വി റീത്താമ്മ, സെറിൻ ഫിലിപ്പ്, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, മിനി പോൾ, ഫാ. ആന്റണി പരവര തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: സഹൃദയ ജനറൽ ബോഡി യോഗത്തിൽ എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷ പ്രസംഗം നടത്തുന്നു. ഫാ. ആൻറണി വാഴക്കാല, ഫാ. തോമസ് പൂച്ചക്കാട്ട്, ഫാ. ആന്റോ ചേരാന്തുരുത്തി, ഫാ. ആൻറണി പുതിയാപറമ്പിൽ, ഫാ. ജിനോ ഭരണികുളങ്ങര എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *