ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 C യും അസ്സോസിയേഷൻ ഓഫ് കൺസൾട്ടൻ്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റും (എ സി സി പി) സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന മൈൻഡ് ഫുൾ പ്രോജക്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അഡ്വ.വി.ഡി. സതീശൻ നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ വി എസ് ജയേഷ് അധ്യക്ഷനായി.
LCI സെപ്ഷ്യൽ ഇനിഷിയേറ്റിവ് പ്രോജക്ട് ചീഫ് കോർഡിനേറ്റർ ലയൺ രാജ് മോഹൻ .ആർ സ്വാഗതം ആശംസിച്ചു. എ സി സി പി പ്രസിഡൻ്റ് ഡോ . വാണിദേവി പിടി പ്രോജക്റ്റിനെ പരിചയപ്പെടുത്തി.
കുട്ടികൾക്ക് മാതാപിതാക്കൾ ഏറ്റവും പ്രധാനമായി നൽകേണ്ടത് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷമാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന രീതികൾ ഇന്ന് പല കുടുംബങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ പല മാനസിക പ്രയാസങ്ങളും കുട്ടികൾ അനുഭവിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് പലപ്പോഴും അത് തിരിച്ചറിയാൻ സാധിക്കുന്നുമില്ല. ഇന്നത്തെ കുട്ടികൾ വളരെ മിടുക്കന്മാരാണെന്നും അവരുടെ കൂടെ ചേർന്ന് അവരെ മനസ്സിലാക്കി മുന്നോട്ടുപോകാൻ മാതാപിതാക്കൾക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് തിരക്കുകൾക്കിടയിലും മക്കളോട് സംസാരിക്കാൻ താൻ സമയം കണ്ടെത്താറുണ്ടെന്നും എല്ലാ വിശേഷങ്ങളും തമ്മിൽ പറയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാളിഫൈഡ് ആയിട്ടുള്ള സൈക്കോളജിസ്റ്റുകൾ ശാസ്ത്രീയമായി തന്നെ നടത്തുന്ന മൈൻഡ് ഫുൾ പേരന്റിംഗ് എന്ന ട്രെയിനിങ് ഇന്ന് സമൂഹത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രോജക്റ്റിനോട് അനുബദ്ധിച്ച് എ സി സി പി പുറത്തിറക്കുന്ന മൈൻഡ് ഫൂൾ പാരെൻ്റിങ് ഗൈഡ് ബുക്കിൻ്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
