സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.ഇതിന്റെ ഫലമായി ആഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ കൂടുതല്‍ ശക്തമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Related Posts
ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു
വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്നലെരാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ…
രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു
രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാതാരം ടിനി ടോം പരിപാടി…
ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങി.സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ…
