സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.ഇതിന്റെ ഫലമായി ആഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ കൂടുതല്‍ ശക്തമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Related Posts
ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പട്ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി…
റെക്കോർഡ് പ്രതിദിന വരുമാനവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാന നേട്ടമായി. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന…
പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ പുറത്ത്
പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പൃഥ്വിരാജിനെയും കട്ടയ്ക്ക് ഗംഭീര പ്രകടനം…
