ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24) ആണ് മരിച്ചത്.
മാട്ടൂല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ് മുഹമ്മദ് ജാസിര്‍.ഒരു മാസം മുൻപ് ജോലിയാവശ്യാർത്ഥം ഖത്തറിലെത്തിയ ജാസിർ ഖത്തറിലെ ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
ജസീൽ, ജസ്ന എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം ചെയ്യും.
കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു.
