വൈക്കം: രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. ആഘോഷങ്ങളുടെ ഭാഗമായി രാജഗിരി അമല സി.എം ഐ പബ്ലിക് സ്കൂളും തേവര എസ്.എച്ച്. കോളേജും സംയുക്തമായി സംഘടിപ്പിച്ച വർണ്ണാഭമായ സ്വാതന്ത്ര്യദിന പരേഡ് ജനശ്രദ്ധയാകർഷിച്ചു.തന്തൈ പെരിയാർ സ്മാരകത്തിന് മുൻപിൽ നടന്ന ചടങ്ങിൽ വൈക്കം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. ബിനിമോൻ പരേഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ദേശസ്നേഹവും ഐക്യബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ സ്കേറ്റിംഗ് പ്രകടനവും തേവര എസ്.എച്ച്. കോളേജിലെ വിദ്യാർത്ഥികൾ അണിനിരന്ന സൈക്കിൾ റാലിയും കാണികൾക്ക് വേറിട്ടൊരു വർണ്ണവിസ്മയാനുഭവമാണ് സമ്മാനിച്ചത്. പരേഡിലും അനുബന്ധ പരിപാടികളിലും പങ്കെടുത്ത വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ വൈക്കം നഗരസഭാ ചെയർപേഴ്സൺ ശ്രീ. അബ്ദുൽ സലാം റാവുത്തർ പ്രത്യേകമായി അഭിനന്ദിച്ചു.രാജ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. അഞ്ചലോ ചക്കനാട്ട് സി.എം.ഐ വ്യക്തമാക്കി. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വൈക്കം തന്തൈപ്പെരിയാർ സ്മൃതി മണ്ഡപത്തിൽ ചരിത്രവും ദേശസ്നേഹവും ഉണർത്തി രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം
