തിരുവനന്തപുരം: സന്നദ്ധ പ്രവർത്തന രംഗത്ത് നിരന്തരമായി നൂതനവും മാതൃകാപരവുമായ തനത് പ്രവർത്തന ങ്ങളിലൂടെ കഴിഞ്ഞ 38 വർഷങ്ങളായി സ്തുത്യർഹമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്ന ശാന്തിഗ്രാമിന് ഭാരത് വികാസ് പരിഷത്തിൻ്റെ സ്നേഹാദരവ്.നാടൻ പശുക്കളുടെ സംരക്ഷണവും അവയുടെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും സമാന്തര – ബദൽ – സമഗ്ര ചികിത്സാ രീതികളും, ചക്കയും ഇലക്കറികളും പഴവർഗ്ഗങ്ങളും ചെറുധാന്യങ്ങളും ഭക്ഷണമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതകളും സമൂഹത്തിൽ എത്തിക്കാൻ നടത്തുന്ന അന്നമാണ് ഔഷധം, ഭക്ഷ്യ ആരോഗ്യ സ്വരാജ് യജ്ഞം, മില്ലറ്റ്സ് & വെൽനസ് കാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ശാന്തിഗ്രാമിൻ്റെ ഡയറക്ടർ എൽ. പങ്കജാക്ഷൻ ഭാരത് വികാസ് പരിഷത്തിൻ്റെ (ബി.വി.പി) സ്നേഹാദരവ് ഏറ്റുവാങ്ങി. തിരുവനന്തപുരം കിങ്സ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.വി.പി. രക്ഷാധികാരിയും പ്രമുഖ മന:ശാസ്ത്ര വിദഗ്ധനുമായ ഡോ. രവീന്ദ്രൻ നായർ, കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ. പ്രതാപചന്ദ്രൻഎന്നിവർ പൊന്നാടയും ഫലകവും 10001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്ന സ്നേഹോപഹാരം സമർപ്പിച്ചു.ബി.വി.പി പ്രസിഡൻ്റ് ഡോ. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാദേവി, ട്രഷറർ സീതാരാമൻ വൈൽഡ് ലൈഫ് ഫോട്ടോ ജേർണലിസ്റ്റ് ബിജു കാരക്കോണംഎന്നിവർ ആശംസാ പ്രസംഗം നടത്തി.രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ശാന്തിഗ്രാം ഡയറക്ടർ പങ്കജാക്ഷൻ പ്രഭാഷണം നടത്തി.കെ. പ്രതാപചന്ദ്രൻ കൺവീനർ, പ്രോഗ്രാം കമ്മിറ്റി+91 94954 82889
Related Posts
ഡോ. ജോൺ പുതുവയുടെ ‘പോപ്പ് ലിയോ XIV ’പുസ്തകം പ്രകാശനം ചെയ്തു ….
ഓസ്ട്രേലിയ /വത്തിക്കാൻ :റവ. ഡോ. ജോൺ പുതുവ രചിച്ച ‘പോപ്പ് ലിയോ XIV ’ എന്ന ഇംഗ്ലീഷ് പുസ്തകത്തിൻറെ പ്രകാശനം വത്തിക്കാനിൽ നടന്നു ..വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ…
കെ.സി.ഇ.യു. ഊന്നുകൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഊന്നുകൽ യൂണിറ്റിൻ്റെ കുടുംബ സംഗമം ഊന്നുകൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കവളങ്ങാട് ഗ്രാമ പഞ്ചായത്ത്…
പെന്ഷന് പരിഷ്കരണത്തിനും മെഡിസെപ്പ് പദ്ധതി പരിഷ്കരണത്തിനും കമ്മീഷനെ നിയമിക്കണം-കെ. എസ്. എസ്. പി. എ
വൈക്കം : പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായി ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കാന് കമ്മീഷനെ നിയമിക്കണമെന്നും കെ. എസ്. എസ്. പി. എ…
