പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകരിൽ നിന്നും മാനസിക പീഡനം; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി , നാല് അധ്യാപകർക്കെതിരെ നടപടി

കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനെ ചൊല്ലി അധ്യാപകരിൽ നിന്നും മാനസിക പീഡനം നേരിട്ട വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ് നജാദ്. ഇക്കഴിഞ്ഞുപോയ പരീക്ഷയിൽ നജാസിന് മാർക്ക് കുറഞ്ഞു പോയിരുന്നു. ഇതിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചതായും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ല എന്നും ബന്ധുക്കൾ പരാതിപ്പെട്ടു.അതിന്റെ മനോവിഷമത്തിലാണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോളേജിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരും തമ്മിൽ ചർച്ച നടന്നു. തുടർന്ന് ആരോപണ വിധേയരായ നാൾ അധ്യാപർക്കെതിരെ കോളേജ് നടപടിയെടുത്തു. കുട്ടിയെ മാനസികമായി പീഡിപ്പിച്ച നാല് അധ്യാപകരെ സസ്‌പെന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *