നോർത്ത് പറവൂർ : ചിത്രസദനം പൂർവ്വകല വിദ്യാർത്ഥി സംഘടനയായ പറവൂർ ആർട്ട്സ് ഫൗണ്ടേഷൻ്റെയും ചിത്രസദനം ഫൈൻ ആർട്സ് കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന റെയിൻ ക്ലൗഡ് മൺസൂൺ ഏകദിന വാട്ടർ കളർ ചിത്രകല ക്യാമ്പിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു. ക്യാമ്പിൽ സംസ്ഥാന-ദേശീയ-അന്തർദേശീയതലത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുത്തു. ആർട്ട് ഫൗണ്ടേഷൻ പ്രസിഡൻ്റ് പി ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. രക്ഷാധികാരി കെ എ സദാശിവൻ,സെക്രട്ടറി ടി.ജി റൂബി ടി.ടി. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. കലാകാരന്മാരായ ഹീര ജോസഫിനെയും, സി.വി കൃഷ്ണകുമാറിനെയും ആദരിച്ചു.
റെയിൻ ക്ലൗഡ് മൺസൂൺ ചിത്രകലാക്യാമ്പ്
