പറവൂർ എസ്.എൻ.ഡി.പി.യൂണിയന്റെയും എസ്.എൻ .വി സംസ്കൃതം ഹയർ സെക്കന്ററി സ്ക്കൂളിന്റേയും സുയുക്താഭിമുഖ്യത്തിൽ എസ്.എൻ.വി സ്ക്കൂൾ സ്‌ഥാപകനായ പി.ആർ ശാസ്ത്രിയുടെ അനുസ്മരണം നടത്തി. മുൻസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പി.ആർ ശാസ്ത്രിയുടെ വെങ്കല പ്രതിമക്ക് മുൻപിൽ ഭദ്രദീപം തെളിയിച്ചു. മുൻസിപ്പൽ
വൈസ് ചെയർപേഴ്സൺ ലൈജി ബിജു സമ്മേളനം ഉൽഘാടനം ചെയ്തു. പറവൂർ എസ്.എൻ.ഡി.പിയൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനയ്ക്കപ്പടി, മുൻസിപ്പൻ പ്രതിപക്ഷ നേതാവ് സി.എ.രാജീവ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹരിദാസ് , യോഗം ഡയറക്ടർബോഡ് അംഗങ്ങളായ പി.എസ്.ജയരാജ്, എം.പി. ബിനു, ഡി.ബാബു, പി.ടി.എ.പ്രസിഡന്റ് കെ.ബി. സുഭാഷ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, ഡി.പ്രസന്നകുമാർ ,വി എൻ നാഗേഷ്, ടി.എം ദിലീപ്, വി.പി.ഷാജി, മുൻ പ്രിൻസിപ്പൽ ഷാജി, പ്രമോദ് മാല്യങ്കര, ബേബി സിനി എന്നിവർ സംസാരിച്ചു.
പി.ആർ ശാസ്ത്രിയുടെ അനുസ്മരണം നടത്തി
