എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു

കോവളം :ടീം വിഴിഞ്ഞം സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. ടീം വിഴിഞ്ഞം പ്രസിഡന്റ്‌ സാദിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുൻ പ്രസിഡന്റ്‌ സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. ജലീൽ, തൈവിളാകം, സെയ്‌ദ്, അലി, ഇബ്രാഹിം, അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീം വിഴിഞ്ഞം സെക്രട്ടറി നൗഷാദ് സ്വാഗതവും വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാല പ്രസിഡന്റ്‌ ഹനീഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *