തൊടുപുഴ: മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യണമെന്ന് കേരളത്തിന് നിർദേശം.തമീഴ്നാട്ടിൽ വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വർദ്ധിപ്പിച്ചാൽ മതിയെന്നും നിലപാടെടുത്തത് ചർച്ചയായിരുന്നു.പിന്നാലെ മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുകകൂടി ചെയ്തതോടെ ഇത് മുല്ലപ്പെരിയാർ പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും
