ദോഹ: കേരള സർക്കാർ അവതരിപ്പിച്ച 2026-ലെ സംസ്ഥാന പൊതുബജറ്റിൽ ഗൾഫ് പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള നിർണായക പദ്ധതികൾ ഉൾപ്പെടുത്താത്തത് വലിയ നിരാശ സൃഷ്ടിക്കുന്നതായി ഐ.എം.സി.സി. ഖത്തർ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിർണായക സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടത്ര പരിഗണന ബജറ്റിൽ ലഭിച്ചിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. വർഷങ്ങളായി കേരളത്തിന്റെ വികസനത്തിന് കരുത്തായി നിന്ന പ്രവാസികൾക്കായി ക്ഷേമപദ്ധതികൾ, പുനരധിവാസ പദ്ധതികൾ, തൊഴിൽസുരക്ഷാ നടപടികൾ, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടതായിരുന്നുവെന്നും ഐ.എം.സി.സി. വ്യക്തമാക്കി.പ്രവാസികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കൂടുതൽ പദ്ധതികളും പ്രത്യേക പരിഗണനയും സർക്കാർ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് ഭാവി ബജറ്റുകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന പ്രതീക്ഷയും ഐ.എം.സി.സി. ഖത്തർ രേഖപ്പെടുത്തി.
Related Posts
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. അപ്രതീക്ഷിമായിരുന്നു രാജി. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് എന്നാണ് വിശദീകരണം. ഇന്ന് രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍…
കോട്ടയത്ത് കൊടൂരാറ്റില്‍ വീണയാളെ കാണാതായി
കോട്ടയം: കോട്ടയം കൊടൂരാറ്റില്‍ വീണയാളെ കാണാതായി. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും തിരച്ചില്‍ തുടങ്ങി.ഇന്ന് ഉച്ചയ്ക്ക് 1. 45 ന് കളത്തുക്കടവിലെ പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണയാളെ കാണാതായിരിക്കുന്നത്.…
സംസ്ഥാനത്ത് മഴ കനക്കും
സംസ്ഥാനത്ത് മഴ കനക്കും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര…
