കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, മറ്റു ജനറൽ സർജറികൾക്കുമുള്ള നിർണയ ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന ജനറൽ സർജറി വിഭാഗവും ഓർത്തോപീഡിക് വിഭാഗവുമാണ് നേതൃത്വം നൽകുന്നത്.ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷനും, ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാക്കുന്നതോടൊപ്പം ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവും ലഭ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കടുത്ത സന്ധിവേദന സഹിക്കുകയും ശസ്ത്രക്രിയ ഒഴിവാക്കുകയും ചെയ്യുന്ന നിർധനരായ രോഗികളെ കണ്ടെത്തി സഹായിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അർഹരായ രോഗികൾക്ക് അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മികച്ച ചികിത്സയും പോസ്റ്റ്-ഓപ്പറേറ്റീവ് കെയറും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: +91 98479 49494
Related Posts
ബസിലിക്കയിൽ സമവായം നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഗമവും റാലിയും
എറണാകുളം അതിരൂപതയുടെ കത്തിഡ്രൽ ബസിലിക്കയിൽ അനുദിന വിശുദ്ധ കുർബാന ഇല്ലാതെ ആയിട്ട് നാളെ 1000ദിവസം തികയുന്നു. 999ദിവസം പൂർത്തിയായതിന്റെ ഭാഗമായി, ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാന പുനരാരംഭിക്കണമെന്നും,…
തിരുഹൃദയ തിരുനാൾ ജൂൺ 14 ന്
തിരുരക്ത അഭിഷേകം ലഭിച്ച വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്കോ ദൈവാലയത്തിൽ തിരുഹൃദയ തിരുനാൾ ജൂൺ 12 ന് കൊടികയറും 14 -ാം തിയതിയാണ് തിരുഹൃദയ ഊട്ടുതിരുനാൾ. നോർത്ത്…
തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി
മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം നടപടികൾ…
