കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, മറ്റു ജനറൽ സർജറികൾക്കുമുള്ള നിർണയ ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന ജനറൽ സർജറി വിഭാഗവും ഓർത്തോപീഡിക് വിഭാഗവുമാണ് നേതൃത്വം നൽകുന്നത്.ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷനും, ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാക്കുന്നതോടൊപ്പം ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവും ലഭ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കടുത്ത സന്ധിവേദന സഹിക്കുകയും ശസ്ത്രക്രിയ ഒഴിവാക്കുകയും ചെയ്യുന്ന നിർധനരായ രോഗികളെ കണ്ടെത്തി സഹായിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അർഹരായ രോഗികൾക്ക് അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മികച്ച ചികിത്സയും പോസ്റ്റ്-ഓപ്പറേറ്റീവ് കെയറും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: +91 98479 49494
Related Posts
വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല
ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.…
ടി വി പുരം പഞ്ചായത്തിലെ ചാത്തേഴത്ത് റോഡിന് പണം അനുവദിക്കും
വൈക്കം: ടി വിപുരം പഞ്ചായത്ത് പതിനാലാം വാർഡിൽ മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന ചാത്തേഴത്ത് – കായിപ്പുറം റോഡ് നിർമ്മാണത്തിനും കായൽ തീരത്ത് കടവുനിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുമെന്നു ഫ്രാൻസിസ്…
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
വിഴിഞ്ഞം: ഗവ.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക്…
