കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പറവൂർ: കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അമ്പാട്ടുകാവ് ഗോകുലം ടാറ്റ ഇലക്ട്രിക് വെഹിക്കിൾസ് ഷോറൂമിലെ ജീവനക്കാരൻ പറവൂത്തറ കുമാരമംഗലം അറക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (ഉണ്ണി 36) മരിച്ചു. ആലുവ – പറവൂർ റോഡിൽ യു.സി. കോളേജിന് സമീപം വ്യാഴം രാത്രി 12നാണ് അപകടം ഉണ്ടായത്. പറവൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ഇടവഴിയിലേക്ക് കയറിയപ്പോൾ പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഉണ്ണിക്യഷ്ണനെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് (13-06) രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: റിൻസി (ആലുവ രാജഗിരി ആശുപത്രി ജീവനക്കാരി). മകൻ: ആദിശേഷ് (പറവൂർ ഡോ. എൻ. ഇന്റർനാഷണൽ സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥി). അച്ഛൻ: ഗോപാലകൃഷ്ണൻ (എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മൈക്രോ ഫിനാൻസ് കോഡിനേറ്റർ). അമ്മ ഉഷ. സഹോദരൻ: വിശാഖ് (സൗദി അറേബ്യ).

Leave a Reply

Your email address will not be published. Required fields are marked *