പീരുമേട് : അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങളുടെ ഇടയിലെ ഭിന്നതമൂലം രക്ത സമർദം ഉയർന്ന വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓഫിസിൽ തളർന്നു വീണു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കരെ ആണ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ 45 മിനിറ്റ് കഴിഞ്ഞിട്ടും ഒരു വിഭാഗം അംഗങ്ങൾ യോഗത്തിനെത്തിയില്ല. ഈ സമയം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പീരുമേട്ടിൽ മറ്റൊരിടത്തു യോഗം ചേർന്ന വിവരം പുറത്തു വന്നു. ഇതോടെ പ്രസിഡൻ്റിൻ്റെ രക്തസമർദം ഉയരുകയും , ഷുഗറിൻ്റെ അളവ് കുറയുകയും ചെയ്തു തളർന്നു വീഴുകയായിരുന്നു. തുടർന്ന് കുമളിക്ക് സമീപത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രത്യേക യോഗം ചേർന്നില്ലെന്നും തങ്ങൾ എത്തിയപ്പോഴേക്കും പ്രസിഡൻ്റ് ആശുപത്രിയിലേക്കു പോയിരുന്നു എന്നും ആണ് അംഗങ്ങൾ പറയുന്നത്. പ്രസിഡൻ്റ് മരുന്ന് കഴിക്കാത്തതു മൂലം രക്ത സമർദം ഉയർന്നതാണെന്നുംഅംഗങ്ങളുടെ ഇടയിൽ നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത ദിവസം പാർലമെൻ്ററി പാർട്ടി യോഗം ചേരുമെന്ന് കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരക്കാട്ട് പറഞ്ഞു.
Related Posts
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം എംഎല്‍എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം എംഎല്‍എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കൊണ്ടോട്ടി ബൈപാസ് ജംഗ്ഷനില്‍ എച്ച്പി…
വരും ദിവസങ്ങളില്‍ മഴ കനക്കും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ…
പ്രതിപക്ഷ പ്രതിഷേധം ശക്തം; ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കൂട്ടിയത്. പുതിയ ഭീഷണി സന്ദേശങ്ങൾ…
