തിരുവനന്തപുരം: ‘നർമ്മകൈരളി’ യുടെ ആഭിമുഖ്യത്തിൽ മെയ് 24 നു ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ തുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. വിദ്യ അതിഥിയായ ചടങ്ങിൽ കൃഷ്ണ പൂജപ്പുര, ഡോ ശുദ്ധോധനൻ, ഡോ. ആശിഷ് ആർ.,ചെമ്പഴന്തി ദേവരാജ്, രാജീവ് കെ ആർ., പ്രഭാകരൻ, ഉണ്ണികൃഷ്ണൻ ആർ., വിജയനാഥ് വിപഞ്ചിക ,കൗസല്യ പി കെ, സുജ ,ദിലീപ് കുമാർ എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് കുടുംബ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘ കുടുംബ ചിരി ‘ ഓൺലൈനിൽ
