വൈക്കം: നഗരസഭയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ചാലപ്പറമ്പ് ചുള്ളിത്തറ സെൻ്ററിൻ്റേയും തോട്ടുവക്കത്തെ പെരുമശ്ശേരി സെൻ്ററിൻ്റേയും സംയുക്ത എച്ച് എം സി മീറ്റിംഗ് ചുള്ളിത്തറ കേന്ദ്രത്തിൽ വെച്ച് നടത്തി. ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് നഗരസഭ സാമ്പത്തികവും ഭരണപരവുമായ
എല്ലാ സഹായങ്ങളും നൽകുമെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. രണ്ടാമതായി ആരംഭിച്ച പെരുമശ്ശേരി സെൻ്ററിൻ്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമുള്ളതുക ലഭ്യമാക്കുമെന്നും സെൻ്ററുകളുടെ ദൈനംദിന ചെലവുകൾക്കുള്ള തുക മൂന്നുലക്ഷം രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബി. ഗിരിജകുമാരി, കൗൺസിലർമാരായ അംബിളി വി , സീമ സുധീർ ,സിന്ധു സജീവൻ, നഗരസഭാ സൂപ്രണ്ട് പ്രശാന്ത് കെ.പി,
എൻ യു എച്ച് എം കോട്ടയം ജില്ലാ കോർഡിനേറ്റർ ഡോ. ബിന്ദു സി.പി , കൺവീനർ ഡോ. ജോസഫ് പി.വി, ഡോ. ഡയാന ഷാജി ( എം. ഒ പെരുമശ്ശേരി ) , ജോൺസൺ പി , അപർണ്ണ എസ്, ബിസ്മി തുടങ്ങിയവർ പങ്കെടുത്തു.
നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ എച്ച് എം സി യോഗം ചേർന്നു.
