ഖത്തർ പ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ആശയവിനിമയം നടത്തി

ദോഹ : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ മേഖല, ആഗോള സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും അവർ വിലയിരുത്തി. എല്ലാ തർക്കങ്ങളും സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. കൂടാതെ, സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി.ജലം, ഭക്ഷണം, ഊർജം തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള നിരുത്തരവാദപരമായ നീക്കങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പരസ്പര ഏകോപനവും സംയുക്ത ശ്രമങ്ങളും ഊർജിതമാക്കണം. ആഗോള ഊർജ സുരക്ഷ, സമുദ്ര ഗതാഗതം, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനുമായി ചർച്ചകളിലേക്ക് മടങ്ങണമെന്നും വിവേകപൂർണ്ണമായ തീരുമാനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഖത്തറിനെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന അന്യായമായ ഇറാൻ ആക്രമണങ്ങൾ ഉടൻ നിർത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് ജലം, ഭക്ഷണം, ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് ഉത്തരവാദിത്തമില്ലായ്മ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വിവേകവും പ്രായോഗികതയും മുൻനിർത്തി പ്രതിസന്ധി പരിഹരിക്കുന്നതിലൂടെ ആഗോള ഊർജ്ജസുരക്ഷയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും പരിസ്ഥിതി സുരക്ഷയും പ്രദേശിക സ്ഥിരതയും ഉറപ്പാക്കാനാകുമെന്ന് ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *