ചെന്നൈ: ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലി ഖാന്റെ പേരിൽ കേസെടുത്തു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മൻസൂർ അലി ഖാൻ റെയിൽവേ ട്രാക്കിൽ തലവെച്ചു കിടന്നത്. പാളത്തിൽ അതിക്രമിച്ചു കടന്ന് തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടനെതിരെ കേസെടുത്തത്.1989 ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 147, 145 (ബി) പ്രകാരമാണ് തിരുച്ചിറപ്പള്ളി ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നതിന് നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്
