കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളക്ക് വോട്ടഭ്യർഥിച്ച് നടി നിഖിലാ വിമൽ.ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നതെന്നും നിഖില പറഞ്ഞു.ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചവളാണ് താനെന്ന് പ്രചാരണ പരിപാടിയിൽ നിഖില പ്രതികരിച്ചു. വികസനത്തിന്റെ തുടർച്ചയുണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യണമെന്നും നിഖില അഭ്യർഥിച്ചു.
തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളക്ക് വോട്ടഭ്യർഥിച്ച് നടി നിഖിലാ വിമൽ
