കൊച്ചി: യുവനടി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരുമെന്ന്.ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തുടര്‍ന്ന് ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും. സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് “എല്ലാം തെളിയും” എന്നായിരുന്നു രഞ്ജിത്തിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. ഒളിവില്‍ പോകുന്നതിനിടെ തൊടുപുഴ മുട്ടത്ത് നിന്ന് പിടികൂടിയ രഞ്ജിത്ത് രാത്രി മുഴുവന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു.
ലൈംഗികാതിക്രമ കേസ്: സംവിധായകന് രഞ്ജിത്ത് സബ് ജയിലില്‍ തുടരും
