വരുമാനത്തിൽ വമ്പൻ കുതിപ്പുമായി യൂട്യൂബ്

വരുമാനത്തിൽ വമ്പൻ കുതിപ്പുമായി യൂട്യൂബ് .വിനോദ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് യൂട്യൂബ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകളായ ഡിസ്നി, പാരാമൗണ്ട്, എൻബിസി യൂണിവേഴ്സൽ എന്നിവയേക്കാൾ കൂടുതൽ പരസ്യ വരുമാനം ഇപ്പോൾ യൂട്യൂബ് നേടുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ പരമ്പരാഗത മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോം ഓരോ വർഷവും തങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.അമേരിക്കൻ വിപണിയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ യൂട്യൂബിന്റെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വമ്പൻ മീഡിയ കമ്പനികൾ തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും യൂട്യൂബ് അനായാസം മുന്നേറുന്നു. സൗജന്യമായി കാണാവുന്ന വീഡിയോകളും കുറഞ്ഞ ചിലവിലുള്ള പ്രീമിയം സേവനങ്ങളും ഇതിന് സഹായകരമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *