എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും മറ്റു ഭാരവാഹികളെയും അയോഗ്യരാക്കി കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഭാരവാഹികളെ പുനസ്ഥാപിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് പറവൂർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പറവൂർ പട്ടണത്തിൽ ആഹ്ലാദപ്രകടനവും മധുര പലഹാര വിതരണവും നടന്നു . നൂറ്റാണ്ടുകളായി വിപ്ലവപാതയിലൂടെ സഞ്ചരിച്ച് കേരളത്തിൽ മാറ്റത്തിന്റെ കാഹളം മുഴക്കി മുന്നോട്ടുപോകുന്ന എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ചിത്രശക്തികൾ ക്കെതിരെ പട പൊരുതും എന്നും എസ്എൻഡിപിയെ സംരക്ഷിക്കാൻ പീതപതാകയുടെ കീഴിൽ അണിനിരക്കുമെന്നും പറവൂർ എസ്എൻഡിപി യോഗം നേതാക്കൾ പറഞ്ഞു. യോഗത്തിലും പ്രകടനത്തിലും മധുര പലഹാര വിതരണത്തിലും 100 കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. പറവൂർ എസ്എൻഡിപി യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം പറഞ്ഞു. പറവൂർ എസ് എൻ ഡി പി യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ പി എസ് ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ എം ബി ബിനു, യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ, എസ്എൻഡിപി യോഗം ഇൻസ്പെക്ട് ഓഫീസർ ശ്രീ ഡി ബാബു എന്നിവർ സംസാരിച്ചു. പറവൂർ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി പ്രസന്നകുമാർ, ശ്രീ കണ്ണൻ കൂട്ടുകാട്, ശ്രീ കെ ബി സുഭാഷ്, ശ്രീ പിഎം ദിലീപ്, ശ്രീ വി പി ഷാജി, ശ്രീ എൻ നാഗേഷ് എന്നിവരും യൂണിയൻ പോഷസംഘടനകളായ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയിസ് ഫോറം, പെൻഷൻ ഫോറം, വൈദികയോഗം, സൈബർ സേന തുടങ്ങിയവയുടെ ഭാരവാഹികളും സംസാരിച്ചു. വിവിധ ശാഖ ഭാരവാഹികളും നിരവധി ശ്രീനാരായണീയരും പ്രകടനത്തിൽ പങ്കെടുത്തു.
ആഹ്ലാദപ്രകടനം നടത്തി
