പാച്ചല്ലൂർ പാറവിള മെട്രോ സിറ്റി സ്കൂളിന്റെ പതിനേഴാം വാർഷിക ആഘോഷം കോവളം അനിമേഷൻ സെന്ററിൽ വച്ചു നടന്നു

കോവളം :പാച്ചല്ലൂർ പാറവിള മെട്രോ സിറ്റി സ്കൂളിന്റെ പതിനേഴാം വാർഷിക ആഘോഷം കോവളം അനിമേഷൻ സെന്ററിൽ വച്ചു നടന്നു. വാർഷികം പൂങ്കുളം വാർഡ്‌ കൗൺസിലർ വയൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു. വിജയികളായ വിദ്യാർത്ഥികൾക്ക് കോവളം പോലിസ് സബ് ഇൻസ്‌പെക്ടർ ടി ബിജു സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിബു സേതുനാഥു പി ടി എ പ്രതിനിധി പൂജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി ടി എ പ്രസിഡന്റ്‌ ആശാ ലക്ഷ്മി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ സജീല അഹമ്മദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *