ന്യൂയോര്‍ക്ക്: അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ജനജീവിതം സ്തംഭിച്ചു.വടക്കുകിഴക്കന്‍ മേഖലയിലാണ് മഞ്ഞുവീഴ്ച. മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയും സ്കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയത്.
അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; ജനജീവിതം സ്തംഭിച്ചു
