വൈക്കം ബോട്ടുജെട്ടി ഇനി മുതൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർട്രാൻസ്പോർട്ട് സ്റ്റേഷൻ -മന്ത്രി കെ.ബി ഗണേഷ് കുമാർ

വൈക്കം  : ഇന്ത്യയിലെ പ്രസിദ്ധമായ വൈക്കം ബോട്ടുജെട്ടി ഇനി മുതൽഇന്ത്യയിലെ  ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻആയി മാറിക്കഴിഞ്ഞെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചു. ഇന്ത്യൻ ജലഗതാഗത ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്താവുന്ന ഒരു വലിയ മാറ്റത്തിനാണ്  കായൽതീരം സാക്ഷ്യം വഹിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം വെറുമൊരു സംസ്ഥാനത്തിന്റെ പ്രഖ്യാപനത്തിലൊതുക്കാതെ, അത് കൃത്യതയോടെ നടപ്പിലാക്കിയതിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി  ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2017-ൽ സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ബോട്ട് ‘ആദിത്യ’ സൃഷ്ടിച്ച വിജയഗാഥയ്ക്ക് പിന്നാലെ, വൈക്കം സ്റ്റേഷനെ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജലഗതാഗത സ്റ്റേഷനായി മാറ്റുക എന്ന ബൃഹദ് ലക്ഷ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. സ്റ്റേഷനിൽ സോളാർ പാനലുകൾ സ്ഥാപിച്ച് ബോട്ടുകൾക്ക് ആവശ്യമായ വൈദ്യുതി അവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതിലൂടെ വിപ്ലവകരമായ  മുന്നേറ്റമാണ് ജലഗതാഗത വകുപ്പ് കൈവരിച്ചത്.സാമ്പത്തികമായും പരിസ്ഥിതിപരമായും ഈ പദ്ധതി കേരളത്തിന് വലിയ മുതൽക്കൂട്ടാണ്. മൂന്ന് പുതിയസോളാർ ബോട്ടുകൾ സർവീസിൽ പ്രവേശിക്കുന്നതോടെ വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ലാഭിക്കാൻ വകുപ്പിന് സാധിക്കും. കൂടാതെ വൈക്കം സ്റ്റേഷനിലെ ഡീസൽ ഉപയോഗം പൂർണമായും ഇല്ലാതാകുന്നതിനൊപ്പം പ്രതിവർഷം 400 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് ഒഴിവാക്കാനും സാധിക്കും. 3 സോളാർ ബോട്ടുകളും (3.15 Cr) സോളാർ വൽക്കരിച്ച സ്റ്റേഷനും ഉൾപ്പെടുന്ന ടി പദ്ധതിയുടെ നിർമ്മാണച്ചിലവ്,കേവലം ഏഴ് വർഷത്തിനുള്ളിൽ തന്നെ തിരിച്ചുപിടിക്കാൻ കഴിയുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൊച്ചിൻ സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് എന്നിവടങ്ങളിലെ സാങ്കേതിക വിദഗ്‌ധരുടെ സഹകരണത്തോടെ പൂർത്തിയാക്കിയ ഈ പദ്ധതിയിലൂടെ പുകയും ശബ്ദവുമില്ലാത്ത ഒരു പുതിയ യാത്രാനുഭവമാണ് ജനങ്ങളെ കാത്തിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം സാധാരണക്കാർക്ക് ചിലവുകുറഞ്ഞ യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ ഗതാഗത വകുപ്പ് രാജ്യത്തിന് തന്നെ പുതിയൊരു മാതൃക തീർത്തിരിക്കുകയാണെന്ന്ഡയറക്ടർ ഷാജി.വി.നായർ IAS പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *