ന്യൂ ജ്യോതി പബ്ലിക് സ്കൂൾ 16- മത് വാർഷികം

കഴക്കൂട്ടം :കണിയാപുരം ചാന്നാങ്കര ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനാറാം വാർഷികവും കലാപരിപാടികളും പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബി. പി. മുരളി ഉത്ഘാടനം ചെയ്തു. ചലച്ചിത്ര താരം ഏൻജൽ എം. അനിൽ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ ബിജു കലാവേദിയും, വാർഡ് മെമ്പർ ഷൈല ഷിയാസും, സ്റ്റാർ മാജിക്‌ ഫ്രെയിം തങ്കച്ചൻ വിതുരയും സമ്മാനവിതരണം നടത്തി പ്രസംഗിച്ചു.പ്രിൻസിപ്പൽ ഷീജ അൻസാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു.മുൻ പഞ്ചായത്ത്‌ മെമ്പർമാരായ അബ്ദുൽ സലാം, റ്റി. ഷഫീർ,വിജയ ലൈബ്രറി പ്രസിഡന്റ്‌ കമാലുദീൻ, പി. റ്റി. എ. പ്രസിഡന്റ്‌ ഷാഫി തോപ്പിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അഫില ജോബോയ് സ്വാഗതവും രജിത ഫ്രാൻസിസ് ടീച്ചർ നന്ദിയും പറഞ്ഞു.മിമിക്സ് പരേഡ്, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *