വേളി സെൻ്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ സമാപനം

വിശുദ്ധ.അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർത്ഥാടന കേന്ദ്രമായ വേളി സെൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാൾ സമാപിച്ചു. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി മാസം ആറാം തീയതി വൈകുന്നേരം നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാദർ ജോസഫ് ബാസ്റ്റിൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചതോടുകൂടി ആരംഭിച്ച വിശുദ്ധ അന്തോനീസിന്റെ തിരുനാൾ വ്യത്യസ്തമായ നിരവധി ആത്മീയ, കാരുണ്യ, കലാ പരിപാടികളോടെ ഫെബ്രുവരി 15ന് സമാപിച്ചു. ഫെബ്രുവരി പതിനഞ്ചാം തീയതി വൈകുന്നേരം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ്.റവ.ഡോ. ക്രിസ്തുദാസ് ആർ – ന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോട് കൂടി തിരുനാളിന് സമാപനമായി .തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന, സമൂഹ ബലി എന്നിവയും ഉണ്ടായിരിരുന്നു. വയോജന സംഗമം, വിവാഹ വാർഷികത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കൽ, കുട്ടികളുടെ വിശ്വാസ പ്രഖ്യാപന റാലി, സ്നേഹവിരുന്ന്, ഭക്തിനിർഭരവും വർണ്ണ ശബളവുമായ തിരുസ്വരൂപ പ്രദക്ഷിണം, കലാപരിപാടികൾ എന്നിവയും തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *