മുഹമ്മ: പപ്പടത്തിന് പിന്നാലെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം. വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുപ്പിവെള്ളത്തെ ചൊല്ലിയുള്ള തർക്കം;ഒരാൾക്ക് കുത്തേറ്റു
