*ചാലാക്ക: ശ്രീ നാരായണ കോളേജ് ഓഫ് നഴ്‌സിംഗ് ഫെബ്രുവരി 13-ന് ‘അലോക 2026’ എന്ന പേരിൽ നാലാം ബാച്ച് ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായുള്ള ലാംപ് ലൈറ്റിംഗ് ചടങ്ങ് ഭംഗിയായി സംഘടിപ്പിച്ചു.പരിപാടി ഡോ. എലിസബത്ത് വർക്കി, ചീഫ് നഴ്‌സിംഗ് ഓഫീസർ, ആസ്റ്റർ ടി.എം ഹെൽത്ത് കെയർ സൗത്ത് കേരള ക്ലസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ഡി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. ഡോ. സിമ്പിൾ രാജഗോപാൽ സ്വാഗതം ആശംസിച്ചു. നഴ്‌സിംഗ് സൂപ്രണ്ടന്റ് ലെഫ്. കേണൽ അമിത നാസെ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോളേജിൽ നടത്തിയ വിവിധ മത്സര ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. ചടങ്ങിൽ ജി.സി.ടി ജോയിന്റ് സെക്രട്ടറി ശ്രീ രാജേന്ദ്രൻ, ഡോ. ഇന്ദിരകുമാരി കെ.ആർ., പ്രിൻസിപ്പൽ, ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവർ ആശംസകൾ നേർന്നു.പരിപാടിയുടെ സമാപനത്തിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ശ്രീജാമോൾ എം.ജി. കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അതിഥികൾക്കും ഒരുപോലെ ഹൃദയസ്പർശിയായ അനുഭവമായി. ‘അലോക 2026’ ആരോഗ്യസേവന രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ സേവന പ്രതിജ്ഞ പുതുക്കിപ്പറയുന്ന അർത്ഥവത്തായ ചടങ്ങായി ശ്രദ്ധേയമായി.
ശ്രീ നാരായണ കോളേജ് ഓഫ് നഴ്‌സിംഗിൽ ഹൃദയസ്പർശിയായി ‘അലോക 2026’*
