എംആർഐ സ്കാനിംഗിനിടെ ആറുവയസ്സുകാരൻ മരിച്ചു

ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ എംആര്‍ഐ സ്‌കാനിംഗിനിടെ ആരോഗ്യനില വഷളായ ആറുവയസ്സുകാരന്‍ മരിച്ചു. ഡോക്ടര്‍മാരുടെ അശ്രദ്ധയും അനസ്‌തേഷ്യയുടെ അളവില്‍ വന്ന മാറ്റവുമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സെക്ടര്‍ പി3-ലെ കെബി ഹെല്‍ത്ത്‌കെയര്‍ സെന്ററിലാണ് സംഭവം ഉണ്ടായത്.കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *