പീരുമേട് :ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച് ബോഡി ബിൽഡിംഗ് രംഗത്തെത്തിയ വണ്ടിപ്പെരിയാർ സ്വദേശി അബ്ബാസ് മന്ത്രിക്ക് രണ്ടാം സ്ഥാനം. അടിമാലിയിൽ നടന്ന മിസ്റ്റർ ഇടുക്കി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അംഗവൈകല്യ വിഭാഗത്തിലാണ് അബ്ബാസ് മന്ത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വണ്ടിപ്പെരിയാറിൽ നടന്ന ഇടതുമുന്നണി വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ യോഗത്തിൽ ജോസ് .കെ .മാണി അബ്ബാസ് മന്ത്രിയെ ആദരിച്ചു. വണ്ടി പെരിയാറിലെഈഗിൾ ഫിറ്റ്നസ് സെന്ററിലെ പരീശിലനത്തിനിടയിലാണ് ബോഡി ബിൽഡിംഗ് ജില്ലാ തല ചാമ്പ്യൻഷിപ്പിന്റെ അറിയിപ്പ് വരുന്നത്. മത്സരത്തിൽ പങ്കെടുക്കുവാനുള്ള തന്റെ ആഗ്രഹം പരിശീലകരെ അറിയിച്ചതോടെ അംഗവൈകല്യ വിഭാഗത്തിൽ മത്സരമുണ്ടാവുമെന്നും പങ്കെടുക്കുവാനുള്ള പരിശീലനം ഷാർവിൻ, പത്മകുമാർ എന്നിവർ നൽകി . 2025 – ൽ പുറ്റടിയിൽ വച്ച് നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അംഗവൈകല്യ വിഭാഗത്തിൽ അബ്ബാസ് മന്ത്രിയെ മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുത്തു.2025 – ൽ തന്നെ എറണാകുളത്ത് നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കേരള മൂന്നാം സ്ഥാനവും അബ്ബാസ് കരസ്ഥമാക്കി. 2026 – ൽ അടിമാലിയിൽ വച്ചു നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിലാണ് മിസ്റ്റർ ഇടുക്കി രണ്ടാം സ്ഥാനം നേടിയത്. ഫെബ്രുവരി 28 മുതൽ തൃശൂരിൽ നടക്കുന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. പീരുമേട് കൃഷിവകുപ്പിലെ ജീവനക്കാരനാണ് അബ്ബാസ്.
അബ്ബാസ് മന്ത്രിക്ക് ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അംഗവൈകല്യ വിഭാഗത്തിൽ രണ്ടാം സ്ഥാനം
