പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച പ്രവാസി പ്രതിഭാ യൂസഫലിക്ക് ജന്മദിനാശംസകൾ മുൻ പ്രവാസി കാര്യമന്ത്രി എം. എം.ഹസ്സൻ

തിരു :പാവങ്ങൾക്കു വേണ്ടി പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച് നന്മയുടെ നറു തേൻ വിളമ്പി വരുന്ന പ്രവാസി പ്രതിഭാ പത്മശ്രീ എം. എ. യൂസഫലിക്ക് സർവ്വവിധ ജന്മദിനാശംസകളും ഐശ്വര്യ- ആയുരാരോഗ്യങ്ങളും നേരുന്നതായി മുൻ കെപിസിസി പ്രസിഡണ്ടും പ്രവാസികാര്യ മന്ത്രിയുമായിരുന്ന എം. എം.ഹസ്സൻ പ്രസ്താവിച്ചു. യൂസഫലിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ മുഖ്യരക്ഷാധികാരി കൂടിയായ എം.എ. യൂസഫലിയുടെ ജന്മ സുദിന സുഹൃത്ത് സംഗമം ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത് സമുൽഘാടനം ചെയ്യുകയായിരുന്നു എം. എം.ഹസ്സൻ . മതമൈത്രി ഗാനഗന്ധർവ്വൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥന കീർത്തനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ അഭിമാനമായി വളർന്നു വലുതായി വിജയത്തിന്റെ വിസ്മയ ചിരിയുടെ ഉടമയായ യൂസഫലി ഇന്ത്യയിലെ സൂര്യതേജസായി മാറി വിശ്വചക്രവാളങ്ങളിൽ ജ്വലിച്ച് നിൽക്കുകയാണെന്ന് ഹസൻ ചൂണ്ടി കാണിച്ചു. എഴുപതാമത് ജന്മദിനത്തിൽ സാധുക്കളായ അനേക ലക്ഷങ്ങൾ അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണെന്ന് ഹസൻ കൂട്ടിച്ചേർത്തു. ഹസൻ തുടർന്നു… പതിന്നായിരകണക്കിന് പതിരരുടെ കുടിലുകളിലെ അടുക്കളകളിൽ തീ പുകയുന്നത് ഈ മഹാ മനുഷ്യസ്നേഹിയുടെ പവിത്രമായ കൈചാർത്തു കൊണ്ടാണ്. എം.വിജയകുമാർ കനിവിന്റെയും കാരുണ്യത്തിന്റെയും കർമ്മശ്രേഷ്ഠനായ യൂസഫലിയുടെ വ്യവസായ ശ്യംഘലകൾ കേരളത്തിൽ വിശേഷിയ കൊച്ചിയിൽ പ്രത്യേകിച്ച് തലസ്ഥാനത്ത് സ്ഥാപിക്കുന്നതിന് ആണ്ടുകൾക്കുമുമ്പ് ഔദ്യോഗികമായി ബന്ധപ്പെടുന്നതിന് മന്ത്രിയെന്ന നിലയിൽ അടുത്ത് ബന്ധപ്പെട്ട് അത് സഫലീകരിക്കുവാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യമുള്ള ഒരു വിനീതനായ വ്യക്തിയാണ് താനെന്ന് മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ ജന്മ സുദിന സംഗമ സമ്മേളനത്തിൽ നടത്തിയ മുഖ്യപ്രഭാഷണത്തിൽ പ്രസ്താവിച്ചു. പന്ന്യൻ രവീന്ദ്രൻ എക്സ്. എം.പി. പരശതം കോടി പാവപ്പെട്ടവരുടെ സ്നേഹ വിശ്വാസങ്ങൾ നേടിയെടുത്തിട്ടുള്ള വിശ്വപ്രഭയായ എം.എ. യൂസഫലിയെ കേരള തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ എഴുപതാമത്തെ ജന്മദിനത്തിൽ ആശംസിക്കുന്നത് അനുഗ്രഹീതമായ അവസ്ഥയാണെന്ന് സംഗമത്തിൽ ആശംസിച്ച സിപിഎം നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു. ഡോ. ജി. രാജ് മോഹൻ ജീവകാരുണ്യ- ധാർമിക രംഗങ്ങളിലെന്നപോലെ വിദ്യാഭ്യാസ- ആതുര സേവനമേഖലകളിലും ആത്മാർത്ഥമായ കയ്യൊപ്പുകൾ ചാർത്തി വരുന്ന ഒരു മഹത് വ്യക്തിയാണ് യൂസഫലിയെന്ന് സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയർമാൻ ഡോ. ജി. രാജ് മോഹൻ ആശംസ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേരള ലത്തീൻ കത്തോലിക്ക ഐക്യവേദി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് അസീസി, സൈക്കോളജിക്കൽ കൗൺസിലർ കെ.പി. അഹമ്മദ് മൗലവി. എം.ഡി., കേരള വ്യാപാരി വ്യവസായ സമിതി മുൻ പ്രസിഡന്റ് എം.എ. റഹീം, കേരള പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ, പണ്ഡിതശ്രേഷ്ഠൻ ബീമാപള്ളി എം. അബ്ദുൽ അസീസ് മൗലവി, കാരുണ്യ കൾച്ചറൽ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി പൂഴനാട് സുധീർ, മുൻ ജില്ലാ ഡെപ്യൂട്ടി കലക്ടർ ഷീജ ബീഗം, വിളപ്പിൽശാല മുസ്ലിം മുഗല്ല് പ്രസിഡന്റ് എം.എ. റഹീം, നാഷണൽ ലീഗ് നേതാവ് എ എൽ എം ഹാസിം സാഹിബ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഹാജി എ.ആർ.എം. അബ്ദുൽ ഹാജി അല്ലമ്മ എന്നിവർ പ്രാർത്ഥന പ്രഭാഷണങ്ങൾ നടത്തി. യൂസഫലിയുടെ എഴുപതാമത് ജന്മദിന സന്ദേശകാർഡും മധുര മിഠായികളും അൽ- ഇമാം ഹാജി എ. എം. ബദറുദ്ദീൻ മൗലവി വിതരണം ചെയ്തു. പത്തനംതിട്ട സിദ്ധർകൾ യോഗ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ. സുധീഷ് ആചാര്യർ , കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഡിനേഷൻ ചാപ്റ്റർ പ്രസിഡന്റ് എം.എം. സഫർ , സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, എ.എൻ.ഐ. പ്രതിനിധി ജോമി. ജെ.ആർ, കൃപ ചാരിറ്റീസ് വൈസ് പ്രസിഡന്റ് കൊച്ചിൻ അസീസ് സുധീർ എന്നിവരെ പൊന്നാട അണിയിച്ച് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ചീഫ് കോഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു സ്വാഗതം ആശംസിച്ചു. മനസ്സ് ജനറൽ സെക്രട്ടറി ബാബു ജോസഫ് ജോൺ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *