ട്വൻ്റി 20 പാർട്ടിതൃപ്പൂണിത്തുറ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി .

നെട്ടൂർ : ട്വൻ്റി 20 പാർട്ടി
തൃപ്പൂണിത്തുറ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സെൻട്രൽ സോൺ വൈസ് പ്രസിഡണ്ട്
അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.

നെട്ടൂർ പാർട്ടി ഓഫീസിൽ നടന്ന കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ആന്റണി സി മേന്തി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഗിരിജാ വല്ലഭൻ മറ്റ് ഭാരവാഹികളായ സി.ബി മഹേശൻ ,പി .ഇ സൈനുദ്ദീൻ , പി . ജെ ജോബ്, സന്തോഷ് കണ്ണൻ , ഷിജു ജോർജ് ,ജേക്കബ് കൊറയ എന്നിവ പ്രസംഗിച്ചു.

നെട്ടൂരിൽ നിന്ന്
കടവന്ത്രയിലേക്ക് പാലം നിർമ്മിക്കണമെന്നും നെട്ടൂർ ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടി മെമ്പർഷിപ് ക്യാമ്പയിൻ നടത്തുവാനും പഞ്ചായത്ത്,വാർഡ് തല കമ്മിറ്റികൾ പുന:സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

ആൻ്റണി സിമേന്തി
മണ്ഡലം പ്രസിഡൻ്റ്

Leave a Reply

Your email address will not be published. Required fields are marked *