എം. ബാലു അനുസ്മരണ യോഗം പീരുമേടിൽ നടന്നു

പീരുമേട്: കോൺഗ്രസ് നേതാവായിരുന്ന I പീരുമേട് രാജീവ് ഭവനിൽ സംഘടിപ്പിച്ചു. കെ.എസ്.ഇ.ഡബ്ല്യു യൂണിയൻ പീരുമേടിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നേതാവിന്റെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളെ അനുസ്മരിച്ച് പ്രവർത്തകർ സംസാരിച്ചു. പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തിയ യോഗത്തിൽ എം. ബാലുവിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് തോട്ടം മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യൂണിയൻ സജ്ജമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ എം. ബാലുവിന്റെ പേരിൽ സ്മാരകം പണിയുന്നതിനായി തുക അനുവദിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചടങ്ങിന് എഫ്.എൻ.പി.ഒ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഗിന്നസ് മാടസാമി മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, രാജു കുടമാളൂർ, കെ. രാജേന്ദ്രൻ പട്ടുമല, വിനീഷ് ഗോപി, അന്തോണി സെൽവരാജ്, ജോസ് കുട്ടി പെരുവന്താനം, സ്നേഹാ തോമസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളും യൂണിയൻ പ്രവർത്തകരും പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *