വൈക്കം :കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാർ പ്രേംകുമാർ കെ ബിനിമോൻ എം എൽ എ യോടൊപ്പo കിഫ്ബി ഉപേക്ഷിച്ചു പോയ വൈക്കത്തെ തീയേറ്റർ സമുശ്ചയം സന്ദർശിച്ചു. മുകളിലത്തെ നിലയിൽ 200 പേർക്കു വീതം ഇരിക്കാവുന്ന രണ്ടു തീയേറ്ററുകളും താഴെ വ്യാപാര സമുശ്ചയവും ചേർന്നതാണ് വൈക്കത്തെ തിയേറ്റർ സമുശ്ചയം. കിഫ്ബി പാർട്ട് പേയ്മൻ്റ് നൽകാത്തതുമൂലം നിന്നുപോയ ഈ പദ്ധതി ആകെ ഉപേക്ഷിച്ച മട്ടിലായിരുന്നു. കെ.ബിനി മോൻ എം എൽ എ ആയതോടെ വീണ്ടും ഈ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ വകുപ്പുമന്ത്രിമാരേയും കോർപ്പറേഷൻ ചെയർമാനേയും പലവട്ടം കണ്ട് നിവേദനങ്ങൾ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മുടങ്ങിയ പദ്ധതിയെക്കുറിച്ചറിയാൻ ചെയർമാൻ നേരിട്ട് വൈക്കത്തെത്തിയത്. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും , വൈസ് ചെയർമാൻ സൗദാമിനി അഭിലാഷും, കൗൺസിലർമാരും ചേർന്ന് ചെയർമാനും എം എൽ എയ്ക്കും ഊഷ്മളമായ സ്വീകരണം നൽകി.
സിനിമാ നാടക രംഗത്ത് ഒട്ടേറെ
കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് വൈക്കം. പ്രത്യേകിച്ച് ഗുരുവായ അന്തരിച്ച പി ബാലചന്ദ്രൻ സാറിൻ്റെ നാടു കൂടിയാണ് വൈക്കം. അതുകൊണ്ട് ഈ പ്രോജക്ട് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാവുകളുടെ വാസസ്ഥലമായി മാറിയ ഈ കെട്ടിടത്തിൽ ഇനി തീരാനുള്ള കൺസ്ട്രക്ഷൻ വർക്കുകൾ പ്രധാനമായും സീലിംഗ് വർക്കുകളും, ഇലക്ടിക്കൽ വർക്കുകളും ,ഇരിപ്പിടങ്ങളും, ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികളും , മുറ്റം ടൈൽ വിരിക്കാനും ഉള്ള ജോലികളാണ് ചെയ്തു തീർക്കാനുള്ളതെന്നും തനിക്കു കിഫ്ബി തരാനുള്ള രണ്ടു കോടിയോളം രൂപ തന്നാൽ ബാക്കി ജോലികൾ മൂന്നുമാസം കൊണ്ട് തീർത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനു ശേഷം സൗണ്ട് ,സ്ക്രീൻ ,എക്കോ ബാലൻസ് തുടങ്ങിയ ജോലികൾ രണ്ടു മാസം കൊണ്ട് ആ വിഭാഗത്തിന് തീർത്ത് ചിത്ര പ്രദർശനം നടത്താൻ കഴിയുമെന്നും അവർ പറഞ്ഞു.
എല്ലാം വിശദമായി കണ്ടും കേട്ടുമറിഞ്ഞ ചെയർമാൻ പ്രേംകുമാർ ബന്ധപ്പെട്ടമന്ത്രിമാരോടും മറ്റും സംസാരിച്ച് എത്രയും പെട്ടെന്ന് തീരുമാനത്തിലെത്തുമെന്ന് അറിയിച്ചു.
