തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി


പീരുമേട് :ദുർഗാഷ്ടമി ദിവസം സംസ്ഥാന വ്യാപകമായി അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫാം തൊഴിലാളികൾക്ക് അവധി ഇല്ല.ഇതിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62 -ാം മൈൽ സർക്കാർ പച്ചക്കറി ഫാമിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി.
രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ പ്രതിഷേധ യോഗം ചേരുകയും തുടർന്ന് ഹാജർ രേഖപെടുത്തി ജോലിക്ക് കയറുകയും ചെയ്തു. തുടർന്നുo നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ സമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *