നോർത്ത് പറവൂർ കച്ചേരിപ്പടി സെൻ്റ് ജർമ്മയിൻസ് ഇടവക ക്രിസ്തുരാജ കുടുംബ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന ജപമാല വാരാചരണത്തിൻ്റെ സമാപന ദിനത്തിൽ നടത്തിയ ജപമാല റാലി ഭക്തിസാന്ദ്രമായി. തൂയിത്തറ സെൻ്റ് സെബാസ്റ്റുൻ .പള്ളിയിൽ നിന്നും ആരംഭിച്ച റാലി സമാപന സമ്മേളന വേദിയായ പടയാട്ടി ജോസിയുടെ ഭവനത്തിൽ എത്തിചേർന്നു. തുടർന്ന് ആഘോഷമായ ജപമാലയും സ്നേഹവിരുന്നും നടന്നു. വികാരി ഫാ. ജെറി ഞാളിയത്ത് സന്ദേശം നൽകി. പ്രസിഡൻ്റ് ലിജോയ് പാലാട്ടി അധ്യക്ഷനായി. ഇടവക കുടുംബകൂട്ടായ്മ കേന്ദ്ര കമ്മിറ്റി വൈസ് ചെയർപേഴ്സൻ ആലീസ് ക്ലമൻ്റ് സംസാരിച്ചു. മദർ സുപ്പീരിയർ രഞ്ജിനി ചിറയത്ത്, ജെർളി ബേബി, കൈക്കാരന്മാരായ ബിനു മണ്ണപത്ത് , ജോയി മാമ്പിള്ളി, ജിജി ജിബിൻ പാലാട്ടി ,ബിബിൻ യാഷ് ,സ്വീറ്റി സനോജ് മേനാച്ചേരി, അനു ആൻ്റണി പടയാട്ടി ,സൈജോ മേനാച്ചേരി, ആൻ്റണി പടയാട്ടി എന്നിവർ നേതൃത്വം നൽകി.
തൂയിത്തറ ജപമാലറാലി ഭക്തിസാന്ദ്രമായി.
