തിരുവനന്തപുരം കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായ വിജയകുമാരിയെ(76) മദ്യലഹരിയിൽ ആയ മകൻ റിട്ട. കോസ്റ്റ് ഗാർഡ് അജയകുമാർ കഴുത്തറുത്ത് കൊന്നു. മദ്യത്തിന് അടിമയായിരുന്ന അജയകുമാർ മദ്യപിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയ്ക്ക് പോയിരുന്നു. സംഭവം നടക്കുമ്പോൾ അമ്മയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം കുടിച്ച ശേഷം രണ്ടാമത്തെ കുപ്പിയെടുത്തപ്പോൾ വിജയകുമാരി വഴക്കുപറയും ആപ്പിൾ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിക്കുകയും ചെയ്തു. വിജയകുമാരി ഇറങ്ങി ഓടി എങ്കിലും കിണറിന്റെ ഭാഗത്ത് വെച്ച് ഇയാൾ അമ്മയെ കുത്തി. കറിക്കത്തി ഉപയോഗിച്ച് കഴുത്തും കയ്യിലെ യും കാലിലെ ഞരമ്പുകളും മുറിച്ചു. കൊലപാതക ശേഷം ഇയാൾ മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
